SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.37 AM IST

​പു​തു​ച​രി​ത്ര​മെ​ഴു​തി പാ​ല​ക്കാ​ട് റീ​ഗ​ൽ​ ​ജു​വ​ലേ​ഴ്‌​സി​ന് ​തു​ട​ക്കം

Increase Font Size Decrease Font Size Print Page
regal

  • ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു

പാലക്കാട്: പ്രമുഖ ഹോൾസെയിൽ ആൻഡ് മാനുഫാക്ചറിംഗ് ജുവലറി ശൃംഖലയായ റീഗൽ ജുവലേഴ്‌സിന്റെ ടൗൺ ബസ് സ്റ്റാൻഡ് റോഡിൽ സജ്ജമാക്കിയ അത്യാധുനിക ഷോറൂമിന്റെ ഉദ്ഘാടനം ബ്രാൻഡ് അംബാസഡറും ചലച്ചിത്രതാരവുമായ മഞ്ജു വാര്യർ നിർവഹിച്ചു. പാലക്കാട് നഗരസഭ ചെയർമാൻ പി.സ്മിതേഷ് ഭദ്രദീപം കൊളുത്തി. ചെയർമാൻ ടി.കെ.ശിവദാസൻ, എം.ഡി ആൻഡ് സി.ഇ.ഒ വിബിൻ ശിവദാസ്, ക്ഷേമ ശിവദാസ്, പല്ലവി നാംദേവ്, അനൈഷ, അവിയാൻ തുടങ്ങിയവർ പങ്കെടുത്തു.
സ്വർണാഭരണ വിപണിയിൽ 'ഹോൾസെയിൽ വിലയെന്ന' ആശയം അവതരിപ്പിച്ച റീഗൽ ജുവലേഴ്‌സ് പാലക്കാട്ടെ ഉപഭോക്താക്കൾക്കായി ലാഭകരമായ ഷോപ്പിംഗ് അനുഭവത്തിനൊപ്പം വിപുലമായ ആഭരണശേഖരവുമാണ് ഒരുക്കിയിരിക്കുന്നതെന്ന് എം.ഡി വിബിൻ ശിവദാസ് പറഞ്ഞു.
ട്രെൻഡിംഗ് ലൈറ്റ് വെയ്‌റ്റ് വെഡിംഗ് കളക്‌ഷൻസ്, പരമ്പരാഗത കേരള ആഭരണങ്ങൾ, ബോംബെ, കൽക്കട്ട ഡിസൈനുകൾ, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊൽക്കി ആഭരണങ്ങളുടെ അപൂർവശേഖരം, അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾ, അൺകട്ട് ഡയമണ്ട്, പ്രെഷ്യസ് സ്റ്റോൺ ആഭരണങ്ങൾ, പ്രീമിയം പ്ലാറ്റിനം കളക്‌ഷനുകൾ, ഫാഷൻ പ്രേമികളെ ആകർഷിക്കുന്ന 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങൾ തുടങ്ങിയവയുടെ എക്‌സ്‌ക്ലൂസീവ് കളക്‌ഷൻ എന്നിവ ഷോറൂമിന്റെ സവിശേഷതയാണ്. വിവാഹ പാർട്ടികൾക്കായി പ്രത്യേകമായി ഒരുക്കിയ ബ്രൈഡൽ ഫ്‌ളോറുമുണ്ട്. സ്വർണവില വർദ്ധനയിൽ നിന്നും സംരക്ഷണമേകി ഗോൾഡ്‌റേറ്റ് ബുക്കിംഗും അക്ഷയതൃതീയ പ്രമാണിച്ച് അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചു. ഫോൺ : 8512 9090 90.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.