തിരുവനന്തപുരം: കർദ്ദിനാൾ മാർ ക്ളീമിസ് കാതോലിക്കാ ബാവായുടെ ഭവന പദ്ധതിയിൽ ലഭിച്ച പയ്യന്നൂർ കാങ്കോൽ ആലക്കാട് ദേശത്ത് വീടും 2.03 ആർ വീതമുള്ള വസ്തുവും 10 ഗുണഭോക്താക്കളുടെ പേരിലേക്ക് രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില,രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ്. ഇവർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണെന്ന ബന്ധപ്പെട്ട തഹസിൽദാരുടെ സാക്ഷ്യപ്പെടുത്തലിന് വിധേയമായാണ് ഇളവ് അനുവദിക്കുക. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |