മരട്: അനധികൃത മദ്യവില്പന നടത്തിയ മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റുചെയ്തു. പനങ്ങാട് കേളംതറ റോഡിൽ മാളിയേക്കൽവീട്ടിൽ എം.പി. ഡേവിസാണ് (57) പിടിയിലായത്. വിദേശമദ്യം അനധികൃതവില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരം പനങ്ങാട് എസ്.എച്ച്.ഒയ്ക്ക് ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കിടപ്പുമുറിയിൽ കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന നിലയിൽ 750 എം.എൽന്റെ 52 മദ്യകുപ്പികൾ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു.
പനങ്ങാട് എസ്.എച്ച്.ഒ വിപിൻദാസ്, എസ്.ഐമാരായ മുനീർ എം. എം, ബെന്നി ചാക്കോ, പൊലീസുകാരായ പി.കെ. സുനിൽകുമാർ, കെ.എസ്. സുനിൽകുമാർ, പി. പ്രശാന്ത്, കെ. സിനോയ്, ശാലിനി
എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |