താനൂർ: താനാളൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന വിള കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കതിർ ആപ്പിൽ മുഴുവൻ കർഷകരെയും രജിസ്ട്രേഷൻ നടത്താൻ വിവിധ പദ്ധതികൾക്ക് രൂപം നൽകി. താനാളൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന കർഷക സംഗമത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി.പി. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. കതിർ ആപ്പിൽ മികച്ച സേവനം നടത്തിയ ജനപ്രതിനിധികളെയും പ്രമോട്ടർമാരെയും ചടങ്ങിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം.മല്ലിക ഐ.ഡി കാർഡ് വിതരണോദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ. അമീറ അദ്ധ്യക്ഷയായി. കേരള വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഡെപ്യൂട്ടി മാനേജർ സി. എസ്. ധന്യ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി. സതീശൻ, കെ.വി.സിനി, അംഗം കെ.ഫാത്തിമ ബീവി, അസി. സെക്രട്ടറി ബി.ബൈജു,കൃഷി ഓഫീസർ ഡോ. പി.ശില്പ ,ആസുത്രണ സമിതി അംഗങ്ങളായ ഇ. ജയപ്രകാശ്, എം.വിശ്വനാഥൻ, മുജീബ് താനാളുർ, കൃഷി അസിസ്റ്റൻ്റ് അമീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |