ന്യൂഡൽഹി: പുതുക്കിയ ദേശീയ ക്ഷീര വികസന പദ്ധതിക്കും (എൻ.പി.ഡി.ഡി)കന്നുകാലി മേഖലയിലെ വികസനത്തിനായുള്ള രാഷ്ട്രീയ ഗോകുൽ മിഷനും(ആർ.ജി.എം) കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇരു പദ്ധതികൾക്കും 1000 കോടി രൂപ വീതം അധികമായി അനുവദിച്ചു.
ക്ഷീര മേഖലയുടെ സുസ്ഥിര വളർച്ചയും ഉൽപ്പാദനക്ഷമതയും ഉറപ്പു വരുത്താനും ക്ഷീര അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുമുള്ളതാണ് എൻ.പി.ഡി.ഡി. പദ്ധതിക്കു കീഴിൽ ക്ഷീര ശീതീകരണ പ്ലാന്റുകൾ, നൂതന ക്ഷീര പരിശോധനാ ലബോറട്ടറികൾ, സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്തും. ജപ്പാൻ സർക്കാരുമായും ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുമായുമായും (ജൈക്ക) സഹകരിച്ച് ക്ഷീര വികസനം പ്രോത്സാഹിപ്പിക്കുന്നത് തുടരും.കന്നുകാലി മേഖലയിലെ വളർച്ച വർദ്ധിപ്പിക്കുന്നതിനായി പരിഷ്‌കരിച്ച രാഷ്ട്രീയ ഗോകുൽ മിഷൻ പ്രകാരം കന്നുകാലി വളർത്തൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള മൂലധനച്ചെലവിന്റെ 35% നടത്തിപ്പ് ഏജൻസികൾക്ക് ഒറ്റത്തവണ സഹായമായി നൽകും. ഉയർന്ന ശേഷിയുള്ള പശുകിടാങ്ങളെ വാങ്ങാനെടുത്ത വായ്പയ്ക്ക് 3% പലിശ ഇളവ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |