തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയലിന്റെ വെങ്കല പ്രതിമ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 2ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെ, ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ, മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ.പി.എസ്, ജെ.സി.ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയൽ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |