തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങൾ പരിഷ്കരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. വിദേശത്ത് പലേടത്തും കടലിൽ റിസോർട്ടുകളും വിമാനത്താവളത്തിന്റെ റൺവേകളുമുണ്ട്. ഇടുക്കിയിൽ ക്വാറികൾക്ക് 51 അപേക്ഷ കിട്ടിയെങ്കിലും ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലകളും 47വില്ലേജുകൾ പരിസ്ഥിതി ലോല മേഖലകളുമായതിനാൽ എല്ലാറ്രിനും അനുമതി നൽകാനാവില്ല. മൂന്നെണ്ണത്തിന് ഇതുവരെ അനുമതി നൽകി. ക്വാറിക്കുള്ള അപേക്ഷകളിൽ ചട്ടപ്രകാരം വേഗത്തിൽ അനുമതി നൽകുമെന്നും വാഴൂർ സോമന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |