കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മിഷനിൽ കെട്ടിക്കിടക്കുന്നത് 6,728 പരാതികൾ. 5,066 അപ്പീൽ പരാതികളും 1,662 കംപ്ളെയിന്റ് പരാതികളുമാണിവ. മുഖ്യ വിവരാവകാശ കമ്മിഷണറടക്കം ആറ് അംഗങ്ങളാണ് പരാതികൾ കേൾക്കുന്നത്.
2023 മുതൽ കമ്മിഷൻ അംഗമായ ഡോ.കെ.എം. ദിലീപാണ് ഏറ്റവും കൂടുതൽ അപ്പീലുകൾ പരിഗണിച്ചത് -- 2,183. ഇതിൽ 798 എണ്ണം തീർപ്പാക്കി. ഏറ്റവും കുറവ് പരിഗണിച്ചത് 2024 ജൂൺ മുതൽ കമ്മിഷന്റെ ഭാഗമായ അഡ്വ.ടി.കെ. രാമകൃഷ്ണൻ -- 174 അപ്പീലുകൾ. ഇതിൽ 23 എണ്ണം തീർപ്പാക്കി. നിലവിലെ കമ്മിഷൻ അംഗങ്ങൾ ചുമതലയേറ്റശേഷം 4,757 അപ്പീൽ പെറ്റീഷനുകളും 1636 കംപ്ളെയിന്റ് പെറ്റീഷനുകളും തീർപ്പാക്കി.
അപേക്ഷകളിൽ ശരിയായ മറുപടികൾ ലഭിക്കാത്തതിനാൽ 6.35 ലക്ഷം രൂപ കമ്മിഷൻ സമീപകാലത്ത് പിഴ ചുമത്തി..
വിവരാവകാശ അപേക്ഷയ്‌ക്ക് കൃത്യമായും സമയബന്ധിതമായും മറുപടി നൽകാതിരിക്കുമ്പോഴും ലഭിക്കുന്ന മറുപടി അപൂർണമാകുമ്പോഴുമാണ് സംസ്ഥാന വിവരാവകാശ കമ്മിഷനിൽ അപ്പീൽ സമർപ്പിക്കുന്നത്. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്‌ക്ക് കമ്മിഷൻ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ.
തീർപ്പാക്കിയ
പരാതികൾ
(അംഗം, പരിഗണിച്ചത്, തീർപ്പാക്കിയത് )
വി. ഹരി നായർ----376----78
ഡോ.എ. അബ്ദുൾ ഹക്കീം----1796----641
ഡോ.കെ.എം. ദിലീപ്----2183----798
ഡോ.എം. ശ്രീകുമാർ----253----25
ഡോ.സോണിച്ചൻ.പി. ജോസഫ്----228----71
അഡ്വ.ടി.കെ. രാമകൃഷ്ണൻ----174----23
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |