തിരുവനന്തപുരം : എയ്‌ഡഡ് സ്‌കൂളുകളിൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ- ടെറ്റ്) യോഗ്യതയില്ലാത്ത അദ്ധ്യാപകരെ സർവീസിൽ നിന്നൊഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ സർക്കുലർ.
കെ -ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ 2019- 20നു ശേഷം നിയമിക്കാവൂ എന്ന സർക്കാർ ഉത്തരവിന് വിരുദ്ധമായി യോഗ്യതയില്ലാത്തവരെ മാനേജർമാർ നിയമിക്കുന്നതായി ബോദ്ധ്യപ്പെട്ടതിനാലാണിത്. കെ- ടെറ്റ് ഉള്ളവർക്ക് മാത്രമേ സ്ഥാനകയറ്റം നൽകാവൂ. കെ- ടെറ്റ് യോഗ്യതയില്ലാതെ ഇതിനകം സ്ഥാനക്കയറ്റം നൽകിയവർക്ക് കെ-ടെറ്റ് പാസ്സായ തീയതി മുതലേ സ്ഥാനക്കയറ്റം അംഗീകരിക്കൂ. യോഗ്യതയില്ലാത്ത അദ്ധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്ന മാനേജർമാരെ അയോഗ്യരാക്കാനും വിദ്യാഭ്യാസ ഓഫീസർമാർ നടപടിയെടുക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |