ജനപ്രിയ നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദിലീപിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 'ചാന്തുപൊട്ട്' എന്ന സിനിമയിലെ രാധാകൃഷ്ണൻ. ബെന്നി പി നായരമ്പലം തിരക്കഥ രചിച്ച സിനിമ ലാൽ ജോസാണ് സംവിധാനം ചെയ്തത്. ലാൽ ആയിരുന്നു നിർമാണം. ഇപ്പോഴിതാ ചാന്തുപൊട്ടിൽ ദീലിപ് അഭിനയിച്ച കഥാപാത്രം ബെന്നി പി നായരമ്പലവും അവതരിപ്പിച്ചിട്ടുള്ളതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ രാജൻ പി ദേവിന്റെ മകനും നടനുമായ ജുബിൽ രാജൻ പി ദേവ്.
'അച്ഛൻ രാജൻ പി ദേവ് ആരംഭിച്ച ജൂബിലി എന്ന നാടക ട്രൂപ്പിലൂടെയാണ് ബെന്നി പി നായരമ്പലം സിനിമയിലെത്തുന്നത്. ജൂബിലിക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യം നാടകം രചിച്ചത്. അദ്ദേഹത്തിന്റെ ആദ്യ നാടകമായിരുന്നു 'അറബിക്കടലും അത്ഭുത വിളക്കും'. ആ നാടകമായിരുന്നു പിന്നീട് ചാന്തുപൊട്ട് എന്ന സിനിമയായത്. അതിൽ ദിലീപ് ചെയ്ത വേഷം നാടകത്തിൽ അഭിനയിച്ചത് ബെന്നി അങ്കിളായിരുന്നു. അത് വലിയൊരു ഗംഭീര നാടകമായിരുന്നു'- ജുബിൽ രാജൻ പി ദേവ് വെളിപ്പെടുത്തി. കൗമുദി മൂവീസിന്റെ ഹോം ടൂർ എന്ന പരിപാടിയിലായിരുന്നു ഇക്കാര്യം പറഞ്ഞത്.
ദിലീപിന് പുറമെ വലിയൊരു താരനിര അണിനിരന്ന സിനിമയായിരുന്നു ചാന്തുപൊട്ട്. ഇന്ദ്രജിത്ത്, ഗോപിക, ലാൽ, സുകുമാരി, ബിജു മേനോൻ, ഭാവന, രാജൻ പി ദേവ്, മാള, ശോഭ മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |