കളിക്കാരായും അമ്പയറായും മാത്രമല്ല മാച്ച് റഫറിയും സ്റ്റാറ്റിസ്റ്റീഷ്യനുമൊക്കെയായി നിരവധി മലയാളികളാണ് ഈ ഐ.പി.എല്ലിലുള്ളത്. അവരെ പരിചയപ്പെടാം.
4 കളിക്കാർ
സഞ്ജു സാംസൺ
രാജസ്ഥാന്റെ സ്ഥിരം നായകൻ സഞ്ജു സാംസണാണ് ഐ.പി.എല്ലിലെ മലയാളി താരങ്ങളിൽ ഏറ്റവും ശ്രദ്ധേയൻ.168 ഐ.പി.എൽ മത്സരങ്ങളുടെ പരിചയ സമ്പത്ത്. 4419 റൺസ് സമ്പാദ്യം. രാജസ്ഥാൻ ക്യാപ്ടനായി അഞ്ചാം സീസൺ.
വിഷ്ണു വിനോദ്
പഞ്ചാബ് കിംഗ്സ് ഇലവനിലാണ് വിഷ്ണു വിനോദ് ഇക്കുറി. ആറ് ഐ.പി.എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.56 റൺസ് നേടിയിട്ടുണ്ട്.
സച്ചിൻ ബേബി
സൺറൈസേഴ്സ് ഹൈദരാബാദിന്റെ കുപ്പായത്തിൽ. 19 ഐ.പി.എൽ മത്സരങ്ങളുടെ പരിചയസമ്പത്ത്. 144 റൺസ് സമ്പാദ്യം.
വിഘ്നേഷ് പുത്തൂർ
ഈ സീസണിലെ സർപ്രൈസ് എൻട്രി. മുംബയ് ഇന്ത്യൻസ് ടീമിൽ.ഇടംകയ്യൻ ചൈനാമാൻ സ്പിന്നർ.
അമ്പയർ
കെ. എൻ അനന്ത പത്മനാഭൻ
ഫീൽഡ് അമ്പയറായി 72 ഐ.പി.എൽ മത്സരങ്ങൾ നിയന്ത്രിച്ച മുൻ കേരള രഞ്ജി ക്യാപ്ടൻ. മൂന്നാം അമ്പയറായത് ഉൾപ്പടെ 124ഐ.പി.എൽ മത്സരങ്ങൾ.
മാച്ച് റഫറി
വി.നാരായണൻ കുട്ടി
85 ഐ.പി.എൽ മത്സരങ്ങളുടെ മാച്ച് റഫറിയായ പരിചയം. ഐ.സി.സിയുടെയും ബി.സി.സി.ഐയുടേയും മാച്ച് റഫറിയാണ്.
സ്റ്റാറ്റിസ്റ്റീഷ്യൻ
എസ്.എൻ സുധീർ അലി
2019 മുതൽ ബി.സി.സി.ഐയുടേയും ഐ.പി.എല്ലിന്റേയും സ്റ്റാറ്റിസ്റ്റീഷ്യൻ. തിരുവനന്തപുരം സ്വദേശി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |