കൊല്ലം, തെങ്കാശി പൊലീസ് സംയുക്ത പരിശോധന
കൊല്ലം: ജില്ലാ അതിർത്തി മയക്കുമരുന്ന് കച്ചവടത്തിന്റെ ഹോട്ട് സ്പോട്ടായി മാറിയ സാഹചര്യത്തിൽ കൊല്ലം, തെങ്കാശി പൊലീസ് സംയുക്ത പരിശോധന ശക്തമാക്കും. ഇരു ജില്ലകളിലെയും മയക്കുമരുന്ന് കച്ചവടക്കാരുടെ ലിസ്റ്റ് പരസ്പരം കൈമാറിയിരുന്നു. കൂടാതെ പ്രതികളെ നിരീക്ഷിക്കാൻ സൈബർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് പോലെയുള്ള അനധികൃത നീക്കങ്ങൾ തടയാൻ ആര്യങ്കാവ് അതിർത്തിയിൽ ഒരു സ്നിഫർ നായയെയും വിന്യസിച്ചു.
ഇതുവരെ കൊല്ലം ഈസ്റ്റ് മേഖലയും അതിർത്തി പൊലീസ് സ്റ്റേഷനുകളും തമ്മിലായിരുന്നു വിവരങ്ങൾ കൈമാറ്റം ചെയ്തിരുന്നത്. എന്നാൽ, പുതിയ സംയുക്ത നീക്കത്തിലൂടെ രണ്ട് ജില്ലകളിലെ മറ്റ് ഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. മയക്കുമരുന്ന് കച്ചവട ശൃംഖലകൾ കൂടുതൽ സാങ്കേതികമായ രീതിയിൽ പ്രവർത്തിക്കുന്നതിനാൽ ഇത് തടയാൻ ഡാൻസാഫ് സംഘം തമിഴ്നാട് പ്രത്യേക പൊലീസ് വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കും. കൂടാതെ, കോറിയർ-പാർസൽ സർവീസുകളെ കൂടതൽ ശ്രദ്ധിക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ടു മാസം, 280 കേസുകൾ
പൊലീസ് നടപടി ശക്തമാക്കിയതോടെ പിടിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മയക്കുമരുന്ന് കടത്തിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗവും യുവാക്കളും വിദ്യാർത്ഥികളുമാണ്. വിതരണ ശൃംഖല കണ്ടെത്താനുള്ള ശ്രമങ്ങൾ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കയാണ്.
............................................
ജാഗ്രതയോടെ
ഇന്റലിജൻസ് കൈമാറ്റ സംവിധാനങ്ങൾ മെച്ചപ്പെടുത്തും
മയക്കുമരുന്ന് കടത്തിന്റെ പ്രധാന മാർഗങ്ങൾ കണ്ടെത്തും
പ്രത്യേക സൈബർ നിരീക്ഷണ സംവിധാനം
കൊറിയർ-പാർസൽ സർവീസുകൾ പ്രത്യേകം ശ്രദ്ധിക്കും
കർശനമായ പരിശോധനകളാണ് നടക്കുന്നത്. ഇതിനായി എല്ലാ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തും
പൊലീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |