കൊച്ചി : മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂർ സ്വദേശി ഗംഗ, മകൻ ധാർമിക് (7 വയസ്) എന്നിവരാണ് മരിച്ചത് . വീടിന് സമീപത്തെ കടവിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഇരുവരും പതിവായി കുളിക്കാൻ പോകുന്ന കടവാണിത്.
ഇരുവരും പുഴയിൽ കുളിക്കാൻ പോയി ഏറെ നേരം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടർന്ന് നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് പുഴയിൽ ആദ്യം ധാർമികിനെ കണ്ടെത്തിയത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാറ്റൂർ സെന്റ് മേരീസ് സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |