തിരുവനന്തപുരം: വംശനാശ ഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്ക് കൂടൊരുക്കി സോഷ്യൽ ഫോറസ്ട്രി വകുപ്പ്.ഇതിന്റെ ഭാഗമായി ചാല മാർക്കറ്റ് ഉൾപ്പെടെ ജില്ലയിലെ വിവിധ ഇടങ്ങളിൽ കൂടുകൾ സ്ഥാപിച്ചു. ലോക അങ്ങാടിക്കുരുവി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള 'കുരുവിക്കൊരു കൂട് ' പദ്ധതി പ്രകാരം തിരുവനന്തപുരം,ആറ്റിങ്ങൾ,നെയ്യാറ്റിൻകര പ്രദേശങ്ങളിലായി കൂടുകൾ സ്ഥാപിച്ചത്. കയറ്റിറക്ക് മേഖലയായ ചാലയിൽ സഭാപതി ദക്ഷിണാമൂർത്തി ക്ഷേത്രം റോഡിലെ സിവിൽ സപ്ലൈസ് ഗോഡൗൺ പരിസരത്താണ് 23 കൂടുകളുള്ളത്. നെയ്യാറ്റിൻകര-12,ആറ്റിങ്ങൽ-5 എന്നിങ്ങനെ മൂന്നിടങ്ങളിലായി 40 കൂടുകൾ സ്ഥാപിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ കൂടൊരുക്കാനുള്ള ശ്രമത്തിലാണെന്ന് തിരുവനന്തപുരം ഫോറസ്ട്രി ഡിവിഷൻ അസി.കൺസർവേറ്റർ സജു.എസ്.നായർ പറഞ്ഞു.റേഞ്ച് ഓഫീസർ ഹരീന്ദ്ര കുമാർ,വെസ്റ്ര് ബ്ലോക്ക് ഫോറസ്റ്റർ ജി.കെ.അരുൺലാൽ,ഫോറസ്റ്റർമാരായ റീഗൺ,രാജേഷ്,ബിജു എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |