കൊച്ചി: ആഗോള വ്യാപാര, രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾ ഒഴിഞ്ഞതോടെ സ്വർണ വില താഴേക്ക് നീങ്ങുന്നു. മൂന്ന് ദിവസങ്ങത്തിനിടെ സ്വർണ വില ഗ്രാമിന് 95 രൂപയുടെ ഇടിവാണുണ്ടായത്. ഇക്കാലയളവിൽ പവന് 760 രൂപ കുറഞ്ഞു. ഇന്നലെ പവൻ വില 120 കുറഞ്ഞ് 65,720 രൂപയിലെത്തി. മാർച്ച് 20ന് സ്വർണ വില പവന് 66,480 രൂപ വരെ ഉയർന്ന് റെക്കാഡിട്ടതിന് ശേഷമാണ് താഴേക്ക് നീങ്ങുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,015 ഡോളറിന് അടുത്താണ്. ഡൊണാൾഡ് ട്രംപിന്റെ തീരുവ നടപടികളും അമേരിക്കയിലെ മാന്ദ്യ സാഹചര്യങ്ങളുമാകും വരും ദിവസങ്ങളിൽ സ്വർണ വിപണിയുടെ ഗതി നിശ്ചയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |