
കൊച്ചി: ഉപഭോക്താക്കൾക്ക് ആശ്വാസമായി കേര വെളിച്ചെണ്ണയുടെ വില പൊതുമേഖല സ്ഥാപനമായ കേരഫെഡ് കുറച്ചു. ഒരു ലിറ്റർ കേര വെളിച്ചെണ്ണ പാക്കറ്റിന്റെ വില 424 രൂപയിൽ നിന്ന് 375 രൂപയാകും. ഇതോടൊപ്പം 900 എം.എൽ പാക്കറ്റ് 338 രൂപയിലും വിപണിയിൽ അവതരിപ്പിച്ചു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ ഉപഭോക്തൃ സൗഹൃദ വിലയിലാണ് ശുദ്ധമായ വെളിച്ചെണ്ണ ലഭ്യമാക്കുന്നത്. എല്ലാ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലൂടെയും പുതിയ വിലയിൽ കേര വെളിച്ചെണ്ണ ലഭിക്കും. 'കേര' എന്ന പേരിനോട് സാദൃശ്യമുള്ള നിരവധി വ്യാജ ബ്രാൻഡുകൾക്കെതിരെ നടപടി ശക്തമാക്കും. ഉപഭോക്താക്കൾ കേരാഫെഡ് കേര വെളിച്ചെണ്ണ വാങ്ങുമ്പോൾ യഥാർത്ഥ പാക്കറ്റും ബ്രാൻഡ് ചിഹ്നവും ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |