
ചേർത്തല:മൂന്നുമാസം മുമ്പുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആറാംവാർഡ് മംഗലത്തുകരിവീട്ടിൽ എം.ജെ.കുഞ്ഞുമോന്റെ മകൻ അലൻകുഞ്ഞുമോനാണ് (23) തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്.എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഡിസംബർ 22ന് രാത്രി 12ഓടെ തണ്ണീർമുക്കം വെളിയമ്പ്ര പ്രണാമം ക്ളബിനു സമീപം ബൈക്ക് റോഡരുകിലെ മരത്തിലിടിച്ചായിരുന്നു അപകടം. അലനൊപ്പമുണ്ടായിരുന്ന തണ്ണീർമുക്കം പാതാപറമ്പ് കിഴക്കേ മണ്ണാമ്പത്ത് സിബിമാത്യുവിന്റെ മകൻ മനു സിബി (24) അപകടത്തിൽ മരിച്ചിരുന്നു. അലന്റെ .മാതാവ്:ബെക്സി കുഞ്ഞുമോൻ. സഹോദരങ്ങൾ: അന്നകുഞ്ഞുമോൻ,ലിമ കുഞ്ഞുമോൻ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് തണ്ണീർമുക്കം തിരുരക്തദേവാലയ സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |