തിരുവനന്തപുരം:പ്രതിസന്ധി നേരിടുന്ന പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് കേരള ബാങ്ക് വഴി പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ നബാർഡ് ചെയർമാൻ സന്നദ്ധത അറിയിച്ചു. മുംബയിലെ നബാർഡ് ആസ്ഥാനത്ത് ചെയർമാൻ കെ.വി. ഷാജിയുമായി മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലുള്ള നിവേദന സംഘം നടത്തിയ കൂടികാഴ്ചയിലാണ് അനുകൂലനിലപാട് ഉണ്ടായത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ വി.രവീന്ദ്രൻ, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം ബി.പി.പിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |