കൊച്ചി: കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ വിദ്യാർത്ഥികളുടെ പ്രഥമ സാങ്കേതിക ഉച്ചകോടി ഇന്ന് രാവിലെ 9ന് വി.സി. ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യും. വ്യവസായ പ്രതിനിധികൾ, ഗവേഷകർ, പൂർവ വിദ്യാർത്ഥികൾ എന്നിവരും പങ്കെടുക്കും. കണ്ണൂർ സർവകലാശാലാ വി.സി ഡോ. കെ.കെ. സജു, കുസാറ്റ് രജിസ്ട്രാർ ഡോ.എ. യു. അരുൺ, സ്‌കൂൾ ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ. പി. അബ്ദുള്ള, പ്രൊഫ. ഡോ. എൻ. ബിജു, റോമൽ ജോസ്ബിൻ എന്നിവർ പ്രസംഗിക്കും. പാനൽ ചർച്ചകൾ, ശില്പശാലകൾ, പ്രൊജക്ട് എക്‌സ്‌പോ എന്നിവ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |