റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും വിശേഷങ്ങൾ ദിവസവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നുവെന്ന് പല ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മുകേഷ് അംബാനി തന്നെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു നൃത്തപരിപാടി ചെയ്തിരുന്ന നിതയെ ആദ്യം തന്റെ പിതാവും റിലയൻസ് ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായിരുന്ന ധീരുഭായ് അംബാനിയും മാതാവുമാണ് കണ്ടത്. നിതയെക്കുറിച്ച് പിതാവാണ് ആദ്യം തന്നോട് പറഞ്ഞത്.അങ്ങനെയാണ് നിതയെ കണ്ടതും വിവാഹാഭ്യർത്ഥന നടത്തിയതെന്നും മുകേഷ് അംബാനി തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
തുടർന്ന് താനും നിതയും ഇടയ്ക്ക് കണ്ടുമുട്ടിയതിലൂടെ ബന്ധം ദൃഢമാകാൻ ആരംഭിച്ചെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മുകേഷ് അംബാനിയുമായുളള സൗഹൃദം വിവാഹത്തിൽ അവസാനിച്ചതിനെക്കുറിച്ച് നിത അംബാനിയും അഭിമുഖങ്ങളിൽ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെ കാണാനായി മുകേഷ് അംബാനി ആഡംബര കാറിലായിരുന്നു എത്തിയിരുന്നതെന്ന് അവർ പറഞ്ഞു.
'ഒരു ദിവസം അദ്ദേഹത്തോട് ഞാൻ ബസിൽ യാത്ര ചെയ്യാമോയെന്ന് ചോദിച്ചു. അദ്ദേഹം എന്റെ ആവശ്യം അംഗീകരിച്ചു. ഒരു സിനിമയിലെ പ്രണയരംഗം പോലെ ഞങ്ങൾ ഒരുമിച്ച് ബസിൽ യാത്ര ചെയ്തു. ഞങ്ങൾ ഡേറ്റിംഗ് നടത്തുന്ന സമയത്ത് അദ്ദേഹത്തിന് മെഴ്സിഡസ് കാർ ഉണ്ടായിരുന്നു. ഡബിൾ ഡക്കർ ബസിലെ മുകളിലത്തെ ആദ്യമുളള സീറ്റാണ് യാത്ര ചെയ്യാൻ നല്ലതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആ ബസ് ജുഹു ബീച്ചിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അത് എന്റെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു. ആ ബസ് യാത്ര ഒരിക്കലും മറക്കാൻ സാധിക്കില്ലായിരുന്നു'-നിത അംബാനി പങ്കുവച്ചു. മുകേഷ് അംബാനി നടുറോഡിൽ വാഹനത്തിലിരുന്നു വിവാഹാഭ്യർത്ഥന നടത്തിയതിനെക്കുറിച്ചും നിത അംബാനി അഭിമുഖത്തിൽ പറഞ്ഞിരുന്നു. 1985 മാർച്ച് എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |