നെടുങ്കണ്ടം: ചോറ്റുപാറ മന്തിപ്പാറയ്ക്ക് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തി .പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. ഏകദേശം 6 മാസത്തോളം പഴക്കം ഉണ്ടന്നാന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി ഇൻക്വസറ്റ് തയ്യാറാക്കി ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിനയച്ചു. അന്വേഷണത്തിന്
സി ഐ ജർലിൻ വി സ്‌കറിയ, എസ് ഐ ലിജോ പി മാണി, എസ് ഐ അഷറഫ് ബൈജു,എ എസ് ഐ ഹരികുമാർ സിവിൽ പൊലീസ്ർ ഓഫീസർമാരായ റസിയ, ജിതിൻ, നിബിൻ, അജിൽ കൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |