പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയിലൂടെ മകൾ അലംകൃത മേനോനും അരങ്ങേറ്റം കുറിച്ചു. ഗായികയായാണ് കുഞ്ഞു അല്ലിയുടെ അരങ്ങേറ്റം. ചിത്രത്തിലെ 'എമ്പുരാനേ" എന്ന ഗാനത്തിനിടെ കേൾക്കുന്ന കുട്ടിയുടെ ശബ്ദം അലംകൃതയുടേതാണ്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയും എമ്പുരാനിൽ പാടിയിട്ടുണ്ട്. പൃഥ്വിരാജ് എഴുതിയ പാട്ടാണ് പ്രാർത്ഥന പാടിയത്. ദീപക് ദേവ് ആണ് സംഗീത സംവിധാനം.
''തുടക്കത്തിൽ ഒരു മുതിർന്ന സ്‌ത്രീയുടെ ശബ്‌ദമാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തിൽ കുട്ടിയുടെ കരച്ചിൽ വരുന്ന ഭാഗമായതുകൊണ്ട് അവിടെ ഒരു കുട്ടിയുടെ ശബ്ദത്തിൽ തന്നെ പാടിപ്പിച്ചാലോ എന്ന് പൃഥ്വി തിരക്കുകയായിരുന്നു. അങ്ങനെയാണ് അലംകൃതയെക്കൊണ്ട് പാടിപ്പിച്ചുനോക്കിയാലോ എന്ന ആലോചന വരുന്നത്. ഇംഗ്ളീഷ് പാട്ടൊക്കെയാണ് മകൾ കൂടുതൽ കേൾക്കാറുള്ളതെന്നും എങ്ങനെ വരുമെന്നും അറിയില്ലെന്നും ശ്രമിച്ചുനോക്കാമെന്നും പൃഥ്വി പറഞ്ഞു. എന്നാൽ ഒറ്റത്തവണ പറഞ്ഞുകൊടുത്തപ്പോൾത്തന്നെ ആ ഇമോഷൻസ് അടക്കം ക്യാപ്‌ചർ ചെയ്തു പാടാൻ അലംകൃതയ്ക്ക് സാധിച്ചു. സ്റ്റുഡിയോയിൽ വന്ന് അഞ്ചുമിനിട്ടിനുള്ളിൽ അലംകൃത പാടിത്തീർത്തു.ദീപക് ദേവിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |