നടി ഖുശ്ബുവിന്റെയും സംവിധായകൻ സി. സുന്ദറിന്റെ മൂത്ത മകൾ അവന്തിക സിനിമയിലേക്ക്. തമിഴ് ചിത്രത്തിലൂടെ ഉടൻ അവന്തികയുടെ അഭിനയ അരങ്ങേറ്റം ഉണ്ടാകും. ലണ്ടനിലെ ആക്ടിംഗ് സ്കൂളിൽനിന്ന് അഭിനയ കോഴ്സ് അവന്തിക പൂർത്തിയാക്കിയിട്ടുണ്ട്. അമ്മയുടെ ഛായ തോന്നിപ്പിക്കുന്ന മകൾ എന്നു അവന്തിക സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് കമന്റ് ലഭിക്കാറുണ്ട്. അതേസമയം ഖുശ്ബുവിനോളം തമിഴകത്തിന്റെ ഇഷ്ടം കവർന്ന നടിയുണ്ടാകുമോ എന്നു സംശയമാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഖുശ്ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം തന്നെ പണികഴിപ്പിച്ചിട്ടുണ്ട്. സുന്ദറെ കല്യാണം കഴിച്ചശേഷം ഖുശ്ബു ഹിന്ദുമതത്തിലേക്ക് മാറുകയായിരുന്നു. വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും സജീവമാണ് ഖുശ്ബു. സംവിധാന യാത്രയിലും അഭിനയത്തിലും സുന്ദറും. അവന്തികയെ കൂടാതെ അനന്ദിത എന്നൊരു മകൾ കൂടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |