ചിറ്റൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാർസ് 2023-24 ന്റെ ഭാഗമായി നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിലെ വർണ്ണ കൂടാരം പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. ഹരിതോദ്യാനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാതയും പുറംകളിയിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷയും നിർവ്വഹിച്ചു. ചിറ്റൂർ ബി.പി.സി എസ്.സൗദാമ്മ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സതീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി.അനിത, എ.ഇ.ഒ പി.അബ്ദുൾ ഖാദർ, പി.ടി.എ പ്രസിഡന്റ് കെ.മുരളീധരൻ, പ്രധാനാദ്ധ്യാപിക എസ്.ജയന്തി, സ്റ്റാഫ് സെക്രട്ടറി ഷിറ്റി മാത്യൂസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |