
പാലക്കാട്: സി.പി.ഐ മുണ്ടൂർ ലോക്കൽ സമ്മേളനം നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വിജയ ലക്ഷ്മി അദ്ധ്യക്ഷയായി. സംസ്ഥാന കൗൺസിൽ അംഗം എസ്.രാമകൃഷ്ണൻ, ജില്ലാ എക്സിക്യുട്ടീവ് കെ.സി.ജയപാലൻ, മണ്ഡലം സെക്രട്ടറി ടി.വി.വിജയൻ, ടി.എസ്.ദാസ്, പി.അശോകൻ, എ.ഐ.കെ.എസ് സംസ്ഥാന കൗൺസിൽ അംഗം തുടങ്ങിയവർ സംസാരിച്ചു. ഒമ്പത് അംഗ കമ്മിറ്റികളെയും എൽ.സി സെക്രട്ടറിയായി പ്രകാശിനെയും ജോ.സെക്രട്ടറിയായി അഹമദുൽ കബീറിനെയും തിരഞ്ഞെടുത്തു. മുണ്ടൂരിലെ കുടിവെള്ള പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |