കൈപ്പറമ്പ്: പഞ്ചായത്തിന്റെ 2024-25 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാഘടക പദ്ധതിയായ മെൻസ്ട്രുവൽ കപ്പിന്റെ വിതരണോദ്ഘാടനം മുണ്ടൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഉഷടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം.ലെനിൻ അദ്ധ്യക്ഷത വഹിച്ചു. മുണ്ടൂർ എഫ്.എച്ച്.സിയിലെ ഡോ.ദീപ സാമുവൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലിന്റി ഷിജു, അജിത ഉമേഷ്, സീനിയർ എച്ച്.ഐ പ്രമോദ് ചീരൻ, ബീന ബാബുരാജ്, പ്രമീള സുബ്രമണ്യൻ, മേരി പോൾസൺ എന്നിവർ സംസാരിച്ചു. മറ്റ് സ്റ്റാഫ് അംഗങ്ങളും ആശാ പ്രവർത്തകരും പങ്കെടുത്തു. 312 പേർക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം നിർവഹിച്ചു. ഇതിന്റെ ഉപയോഗരീതികളും ഗുണമേന്മയും ഡോ. സൂര്യപ്രിയ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |