കണ്ണൂർ: കേരളത്തിലെ വിവിധ സർവകലാശാലകളിൽ റിസർച്ച് ഗൈഡായിരുന്ന ഡോ.എ.കെ നമ്പ്യാരെ ആദരിച്ചു.എ.കെ നമ്പ്യാരുടെ കീഴിൽ ഗവേഷണബിരുദം നേടിയവർ ഒത്തുചേർന്നാണ് ആദരം നടത്തിയത്. കണ്ണൂർ റോയൽ ഒമാർസിൽ നടന്ന മാർഗ്ഗദീപം ആദരപരിപാടിയിൽ കേരള സർവ്വകലാശാല, കാലടി എം.ജി, കാലിക്കറ്റ്, കണ്ണൂർ, കലാമണ്ഡലം കൽപിത സർവകലാശാല എന്നിവിടങ്ങളിൽ നിന്നു പിഎച്ച്.ഡി നേടിയ 24 ഗവേഷകരാണ് ആദരം ഒരുക്കിയത്.ഡോ.മണക്കാല ഗോപാലകൃഷ്ണൻ, പ്രൊഫ.എൻ.അനിൽകുമാർ, ഡോ.ദീപേഷ് കരിമ്പുങ്കര, ഡോ.കവിത ബാലകൃഷ്ണൻ, ഡോ.ഗീതാകുമാരി, ഡോ.ബിജു, ഡോ മിനി പ്രമോദ്, ഡോ.ജ്യോതി,ഡോ.ഭാഗ്യലക്ഷ്മി, ഡോ.ജയ്ൻ എന്നിവർ സംസാരിച്ചു. 24 ഗവേഷകരുടെ പ്രബന്ധ സംഗ്രഹങ്ങൾ സമാഹരിച്ച് പുസ്തകം മാർഗദീപം കൂട്ടായ്മ പുറത്തിറക്കും.പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഡോ.എ.കെ നമ്പ്യാർ മറുപടി പ്രഭാഷണം നടത്തി. ഡോ.എ.കെ. നമ്പ്യാരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |