കാസർകോട് : കടുത്ത വംശനാശ ഭീഷണി നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണപട്ടികയിലെ പ്രഥമ വിഭാഗത്തിൽ പെട്ടതുമായ പാലപ്പൂവൻ ആമയുടെ കുഞ്ഞുങ്ങളെ ബാവിക്കര - അരമനപ്പടിയിൽ ചന്ദ്രിരിപ്പുഴയുടെ കൈവഴിയായ പയസ്വിനിയിലേക്ക് വിട്ടു. ലോകത്ത് പതിനൊന്ന് രാജ്യങ്ങളിൽ മാത്രം കാണുന്ന ഈ ഭീമനാമയുടെ ഇന്ത്യയിൽ തന്നെ ആദ്യമായി പ്രജനന കേന്ദ്രം കണ്ടെത്തിയതും താൽക്കാലിക ഹാച്ചറികളുണ്ടാക്കി ജനകീയമായി സംരക്ഷണമൊരുക്കി മുട്ടകൾ കണ്ടെത്തി കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തതും പയസ്വിനിയുടെ തീരത്താണ് .
ഈ വർഷം ലഭിച്ച ഒമ്പത് കൂടുകളിൽ ആദ്യം വിരിഞ്ഞിറങ്ങിയ പതിനെട്ട് കുഞ്ഞുങ്ങളെയാണ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ,സാമൂഹ്യ വനവത്ക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി.ബിജു തുടങ്ങിയവരാണ് ആമക്കുഞ്ഞുങ്ങളെ പുഴയിലേക്ക് വിട്ടത്. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.സുന്ദരൻ, ആയുഷി ജയ്ൻ, നാച്വറലിസ്റ്റ് കെ.എം.അനൂപ്, ഡോ.എ.അനിത , പാണ്ടിക്കണ്ടം ഹരിത സമിതി പ്രസിഡന്റ് കെ.മുരളീധരൻ, അരിയിൽ വനസംരക്ഷണ സമിതി പ്രസിഡന്റ് പി.ശശിധരൻ നായർ, അബ്ദുല്ല ബാവിക്കര, ടി.കെ.മധു തുടങ്ങിയർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |