തിരുവനന്തപുരം: പ്രസംഗത്തിനിടെ മൈക്കിൽതട്ടി ഒച്ചയുണ്ടാക്കരുതെന്ന് അവതാരകയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്നേഹോപദേശം. പിന്നാലെ മുഖ്യമന്ത്രിയുടെ കാലിൽ തൊട്ടുവണങ്ങി അവതാരക. ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ആശുപത്രിയുടെ ഭാഗമായ ശ്രീശാരദാ കോളേജ് ഒഫ് നഴ്സിംഗിന് നെട്ടയത്ത് നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ഇത്.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് തൊട്ടുപിന്നിലായിരുന്നു അവതാരക നിന്നത്. കൈയിൽ കോഡ്ലസ് മൈക്കുമുണ്ടായിരുന്നു. പ്രസംഗത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചശേഷം കോഡ്ലസ് മൈക്ക് ഓഫാക്കാൻ അവതാരക മറന്നു. ഇതോടെ കൈ അനക്കുമ്പോഴുള്ള ശബ്ദം, പേപ്പറുകളുടെ ചലനം ഇതെല്ലാം ഇടയ്ക്കിടെ മുഴങ്ങി.
പ്രസംഗത്തിന് ശേഷം ഇരിപ്പിടത്തിലെത്തിയ മുഖ്യമന്ത്രി അവതാരകയെ അടുത്തേക്ക് വിളിച്ച് ഇനി സംസാരിക്കുമ്പോൾ മൈക്കിലിട്ട് തട്ടരുതെന്ന് സ്നേഹത്തോടെ ഉപദേശിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ട അവതാരക അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വണങ്ങി. കൈയുയർത്തി മുഖ്യമന്ത്രി അനുഗ്രഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |