ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ചർച്ചയ്‌ക്കിടെ മുനമ്പം വിഷയത്തിന്റെ പേരിൽ കോൺഗ്രസ് എം.പി ഹൈബി ഈഡനും, കേന്ദ്രസഹമന്ത്രി ജോർജ് കുര്യനും തമ്മിൽ വാക്പോര്. മുനമ്പം തനിക്ക് വൈകാരികമായ വിഷയമാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. തന്റെ മണ്ഡലത്തിലാണത്. 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ നിഷേധിച്ചിരിക്കുകയാണ്. ബി.ജെ.പിക്ക് ഇത് രാഷ്ട്രീയമാണ്. തനിക്കിത് വ്യക്തിപരമായ കാര്യമാണ്. ബില്ലിലെ ഏത് വ്യവസ്ഥയാണ് മുനമ്പത്തെ ജനങ്ങൾക്ക് രക്ഷയാകുക? കേരളത്തിലെ മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും തമ്മിൽ തല്ലിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ഹൈബി ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി മുനമ്പത്തെ ജനങ്ങളെ രക്ഷിക്കുമെന്ന് ജോർജ് കുര്യൻ തിരിച്ചടിച്ചു. ബി.ജെ.പി ഒപ്പമുണ്ടാകും. പാലാ ബിഷപ്പ് ഹൗസ് പോപ്പുലർ ഫ്രണ്ട് ആക്രമിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാവ് ബിഷപ്പിനെതിരെ കേസെടുക്കണമെന്നാണ് പറഞ്ഞതെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |