ന്യൂഡൽഹി : അമുസ്ലിംങ്ങളുടെ സ്വത്തുക്കൾ വഖഫായി പ്രഖ്യാപിച്ചതിന്റെ ഉദാഹരണങ്ങൾ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു. മുനമ്പത്തെ 600ൽപ്പരം ക്രിസ്ത്യൻ കുടുംബങ്ങൾ തങ്ങളുടെ പൂർവ്വിക ഭൂമിയ്‌ക്ക് മേലുള്ള വഖഫ് അവകാശവാദത്തിനെതിരെ സമരത്തിലാണ്. 2024 സെപ്‌തംബർ വരെയുള്ള കണക്കുപ്രകാരം രാജ്യത്തെ 5,973 സർക്കാർ സ്വത്തുവകകൾ വഖഫ് ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കേന്ദ്രം പറയുന്നു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഭൂവികസന ഓഫീസിന്റെ നിയന്ത്രണത്തിലെ 108ഉം ഡൽഹി വികസന അതോറിട്ടിയുടെ 130ഉം ഉൾപ്പെടെ സ്വത്തുക്കൾ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കർണാടകയിൽ കൃഷിയിടങ്ങൾ, സർക്കാർ ഭൂമികൾ, ശ്മശാനങ്ങൾ, തടാകങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയടക്കം 40 സ്വത്തുക്കളെ വഖഫ് സ്വത്തുക്കളാക്കി മാറ്റി. വിജയപുരയിലെ കർഷകർ പ്രതിഷേധത്തിലാണ്. ബല്ലാരി, ചിത്രദുർഗ, ധാർവാഡ് എന്നിവിടങ്ങളിലും തർക്കങ്ങൾ ഉടലെടുത്തു.
പഞ്ചാബ് വഖഫ് ബോർഡ് പട്യാലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഭൂമിയ്‌ക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ട്.
വഖഫ് അവകാശവാദമുയർന്നതിനെ തുടർന്ന് തമിഴ്നാട്ടിൽ തിരുചെന്ദുരൈ ഗ്രാമത്തിലെ കർഷകന് തന്റെ ഭൂമി വിൽക്കാൻ കഴിഞ്ഞില്ല
ബീഹാറിലെ ഗോവിന്ദ്പൂർ ഗ്രാമത്തിൽ ഏഴ് കുടുംബങ്ങളെ വിഷയം ബാധിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |