തിരുവനന്തപുരം: തിരുവനന്തപുരത്തെ കാഞ്ഞിരംകുളം ലൂർദ്ദ് മൗണ്ട് സ്കൂളിൽ സാമൂഹികവിരുദ്ധ സംഘത്തിന്റെ ആക്രമണം. ഒരു ബസ് കത്തിച്ചു. അഞ്ച് ബസുകൾ അടിച്ച് തകർത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |