പട്ടാമ്പി: അരിക്കാട് ജി.എൽ.പി സ്‌കൂൾ സിൽവർ ജൂബിലിയാഘോഷം പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെഭുസദഖത്തുള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.ടി.ബാൽറാം മുൻ പ്രധാന അദ്ധ്യാപകരെയും പി.ടി.എ പ്രസിഡന്റുമാരെയും ആദരിച്ചു. പ്രധാനാദ്ധ്യാപകൻ കെ.ശശി, എ.വി.അജീഷ്, ബ്ലോക്ക് മെമ്പർ എം.ടി.ഗീത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.രാധ, എ.ഇ.ഒ കെ.പ്രസാദ്, പി.ദേവരാജ്, വി.അബ്ദുല്ലകുട്ടി, വി.കൃഷ്ണൻ, എ.വി.ലിനീഷ്, എം.ജംഷീറ, പി.ടി.എ പ്രസിഡന്റ് പി.പ്രസാദ്, എസ്.എം.സി ചെയർമാൻ ആദിദേവ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |