അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' ശ്രീ ഗോകുലം മൂവീസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കും.തൃഷ ആണ് നായിക . രമ്യ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. പ്രഭു, അർജുൻ ദാസ്, സുനിൽ, പ്രസന്ന, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം എന്നിവരാണ് മറ്റു അഭിനേതാക്കൾ.അജിത് പല ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ഏറെ പ്രേക്ഷക ശ്രദ്ധ നേടി . 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട തമിഴ് ഫിലിം ടീസറാണ് ‘ഗുഡ് ബാഡ് അഗ്ലി’യുടേത്. ജി വി പ്രകാശാണ് സംഗീത സംവിധാനം . ഓഡിയോ റൈറ്റ്സ് ടി സീരീസാണ്. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് രചന. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രാഹകൻ. വിജയ് വേലുകുട്ടി എഡിറ്റിംഗ് നിർവഹിക്കുന്നു. തമിഴിനു പുറമെ ഹിന്ദി, കന്നഡ തെലുങ്ക്, മലയാളം ഭാഷകളിലും ഏപ്രിൽ 10ന് റിലീസ് ചെയ്യും. ഡിസ്ട്രിബ്യുഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ . രവിശങ്കറും ചേർന്നാണ് നി ർമ്മാണം.കേരള റീജിയൻ മാർക്കറ്റിംഗും കമ്യൂണിക്കേഷനും ഡോ.സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |