തിരുവനന്തപുരം: പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ കൂട്ടിയതിന് പിന്നാലെ വിരമിച്ചവർക്കുള്ള പെൻഷനും വർദ്ധിപ്പിക്കുന്നു. ഇതുസംബന്ധിച്ച ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണ്. ധനവകുപ്പ് പെൻഷൻ (ബി) വിഭാഗത്തിലുള്ള ഫയൽ ഈ മാസം തന്നെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണിത്.
2025 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയാവും വർദ്ധന. കാലാവധി പൂർത്തിയാക്കിയ ചെയർമാന് 1.80 ലക്ഷവും അംഗങ്ങൾക്ക് 1.6 ലക്ഷവുമായി പെൻഷൻ ഉയരും. കേന്ദ്ര നിരക്കിലെ ക്ഷാമബത്തയും ലഭിക്കും. ആജീവനാന്ത ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |