അമ്പലപ്പുഴ: കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരേ പി. ഡി .പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി ഷുക്കൂർ മോറീസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബുരാജ് പുന്നപ്ര അദ്ധ്യക്ഷനായി .സെക്രട്ടറി നൗഷാദ് കാക്കാഴം,സംസ്ഥാന കൗൺസിൽ അംഗം സിയാദ് മുസ്തഫ,വൈസ്.പ്രസിഡന്റ് സാലി കമ്പിവളപ്പ്, അബ്ദുൾ കലാം വാത്തോലിൽ, സൈദ് മുഹമ്മദ് വണ്ടാനം, അക്കു പുറക്കാട്, ഹാരിസ് പുന്നപ്ര,അഷ്കർ പള്ളിക്കുടം വെളി,മനാഫ് കണ്ണങ്കേഴം,ആർ.എച്ച്.റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |