മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് ജോയിന്റ് കൗൺസിൽ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി . ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.രാഗേഷ് മോഹൻ മാർച്ച് ഉദ്ഘാടനം ചെയ്തു . ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.ഷാനവാസ് , കെ.സി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജിസ്‌മോൻ പി. വർഗ്ഗീസ് സ്വാഗതവും ആർ.ദിനു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |