ചേർപ്പ്: കോൺഗ്രസ് വല്ലച്ചിറ മണ്ഡലം കമ്മിറ്റി നടത്തിയ ആറാട്ടുപുഴ വില്ലേജ് ഓഫീസ് ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ:ഷാജി കോടംങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. 2024 ൽ പീച്ചി ഡാം അനിയന്ത്രിതമായി തുറന്ന് വിട്ടതിനെ തുടർന്ന് ആറാട്ടുപുഴ പുഴമ്പള്ളം, കൊക്കിരിപള്ളം, പട്ടം പള്ളം, കഴുപള്ളം, വാരിയൻ പള്ളം ഭാഗത്ത് വെള്ളം കയറി ഉണ്ടായ നാശനഷ്ടങ്ങൾക്ക് സർക്കാർ പ്രാഥമിക ധനസഹായമായി ലഭിക്കേണ്ട 5000 രൂപ ഇതുവരെയും നൽകാത്തതിൽ പ്രതിഷേധിച്ചാണ് ധർണ. മണ്ഡലം പ്രസിഡന്റ് സിജോ എടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.രവീന്ദ്രനാഥ്, ബെന്നി തെക്കിനിയത്ത്, രാമൻക്കുട്ടി മാസ്റ്റർ, സി.എസ്. മധുസൂദനൻ,എൻ.ടി.രമേഷ്, വിജയൻ കളരിക്കൽ,കെ.വി.കൃഷ്ണൻ,എൻ.വി.ജയരാജ്, റോയി പടിക്കല, വിൻസന്റ് പിടിയത്ത്, ഷാജു പെല്ലിശേരി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |