ന്യൂഡൽഹി: 13 വയസിനുതാഴെയുള്ള കുട്ടികൾ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന പൊതുതാത്പര്യഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. നയപരമായ വിഷയമാണെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്രിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രസർക്കാരിനെ സമീപിക്കാൻ ഹർജിക്കാർക്ക് നിർദ്ദേശം നൽകി. നിവേദനം ലഭിച്ച് എട്ട് ആഴ്ചയ്‌ക്കകം കേന്ദ്രം തീരുമാനമെടുക്കണം. കുട്ടികൾക്ക് സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ തുറക്കണമെങ്കിൽ രക്ഷിതാക്കളുടെ അനുവാദം അനിവാര്യമെന്ന് കരട് ഡിജിറ്റൽ ഡേറ്റ പ്രൊട്ടക്ഷൻ റൂൾസിൽ വ്യവസ്ഥയുണ്ട്. സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമുകൾ രക്ഷിതാവിന്റെ അനുമതി നേടണം. എന്നാൽ, 13 വയസിനു താഴെയുള്ള കുട്ടികൾ ഇവ ഉപയോഗിച്ചാൽ മാനസിക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |