ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായി 26 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ഫ്രാൻസുമായി 7.6 ബില്യൺ ഡോളർ ഇടപാടിനാണ് കളമൊരുങ്ങുന്നത്. 36 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്‌ക്കിപ്പോൾ സ്വന്തമായുണ്ട്. ഇതിനു പുറമെയാണ് കൂടുതൽ വിമാനം വാങ്ങുന്നത്. സുരക്ഷാകാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്രി (സി.സി.എസ്) ഈമാസം ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. മൂന്ന് ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ വാങ്ങുന്നതിനും അനുമതി നൽകിയേക്കും. 2024-25 കാലയളവിൽ രണ്ടു ലക്ഷം കോടി രൂപയിലധികമാണ് കേന്ദ്രസർക്കാർ പ്രതിരോധ മേഖലയിൽ ചെലവാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |