ന്യൂഡൽഹി: ശ്രീരാമനെ പോലെ സ്വഭാവ ഗുണമുള്ളവരായി മാറണമെന്ന്, രാമനവമി ദിനത്തിൽ ആഹ്വാനം ചെയ്‌ത് പതഞ്ജലി യോഗപീഠം അദ്ധ്യക്ഷൻ സ്വാമി രാംദേവ്. യോഗ എന്ന മതം നിലനിറുത്തുകയാണ് സന്യാസിയുടെ പ്രധാന ഉത്തരവാദിത്വമെന്നും വ്യക്തമാക്കി. സന്യാസത്തിന്റെ 31-ാം വർഷത്തിലേക്ക് കടന്ന സ്വാമി രാംദേവിന്, പതഞ്ജലി യോഗപീഠം ജനറൽ സെക്രട്ടറി ആചാര്യ ബാൽകൃഷ്‌ണ ആശംസയർപ്പിച്ചു. ഹരിദ്വാറിലെ പതഞ്ജലി വെൽനെസ് വളപ്പിലെ യോഗ ഭവൻ ഓഡിറ്രോറിയത്തിൽ നവരാത്രി ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |