കണ്ണൂർ:പാർലമെന്റ് പാസാക്കിയ പുതിയ വഖഫ് ഭേദഗതി ബില്ലിനെതിരെ 16ന് കോഴിക്കോട് കടപ്പുറത്ത് സംസ്ഥാന മുസ്ലിം ലീഗ്കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധറാലിയിൽ ജില്ലയിൽനിന്നുംപതിനായിരം പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ 10ന് ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് നടക്കുന്ന മാർച്ചും 22ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന തീരദേശ സമര യാത്രക്ക് വൈകിട്ട് നാലുമണിക്ക് കണ്ണൂർ ആയിക്കരയിലും അഞ്ചുമണിക്ക് തലശ്ശേരിയിലും നൽകുന്ന സ്വീകരണവും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ അഡ്വ.കെ. എ.ലത്തീഫ്, വി.പി.വമ്പൻ, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,ടി.എ.തങ്ങൾ അഡ്വ.എം.പി.മുഹമ്മദലി, മഹമൂദ് അള്ളാംകുളം , ടി.പി.മുസ്തഫ ,എൻ.കെ.റഫീഖ്, ബി.കെ.അഹമ്മദ് പ്രസംഗിച്ചു.ജനറൽസെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |