മമ്മൂട്ടി അമൽ നീരദ് ചിത്രം ബിലാൽ ഈ വർഷം ചിത്രീകരണം ആരംഭിക്കും. തിരക്കഥ പൂർത്തിയായി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രമാണ് ബിലാൽ ജോൺ കുരിശിങ്കൽ. രാംഗോപാൽ വർമ്മ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ നീരദ് 2007 ൽ ആണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്. പതിനെട്ടുവർഷം പിന്നിടുമ്പോഴാണ് ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യ ഭാഗത്തേക്കാൾ മികച്ച രീതിയിൽ ബിലാലിനെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് അമൽ നീരദ് മുമ്പ് പറഞ്ഞിട്ടുണ്ട്. രണ്ടാം ഭാഗത്തിന് വേണ്ടി മികച്ച കഥ തന്നെയാണ് അമൽ നീരദിന് ലഭിച്ചിട്ടുള്ളത്. ബിഗ് ബിയിലെ ചില കഥാപാത്രങ്ങൾ ബിലാലിൽ ഉണ്ടാകും. പ്രേക്ഷകർ മാത്രമല്ല മലയാള താരങ്ങളും ആവേശത്തോടെ ഉറ്റുനോക്കുന്നതാണ് ബിലാലിന്റെ രണ്ടാം വരവ്. ഫഹദ് ഫാസിൽ ചിത്രം ട്രാൻസിനുശേഷം ബിലാലിലേക്ക് കടക്കാൻ അമൽ നീരദ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. ട്രാൻസിന്റെ ഛായാഗ്രാഹകൻ അമൽ നീരദ് ആയിരുന്നു. അമൽ നീരദിന്റെ സംവിധാന ചിത്രങ്ങൾ പിന്നെയും ഉണ്ടായെങ്കിലും ബിലാൽ മാത്രം വന്നില്ല.
ബോഗയ്ൻ വില്ലയ്ക്കുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ബിലാൽ തന്നെയാണ്. ഔദ്യോഗിക വെളിപ്പെടുത്തൽ ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ആക്ഷൻ ത്രില്ലറായിരുന്നു ബിഗ് ബി. ഇതിനു മുകളിൽ ബിലാലിനെ കൊണ്ടുവരാനാണ് അമൽ നീരദിന്റെ ശ്രമം. പതിനെട്ടുവർഷം പിന്നിടുമ്പോഴും ബിഗ് ബി സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അൽഫോൻസ് സംഗീതം നൽകിയ ചിത്രത്തിന് ഗോപി സുന്ദറായിരുന്നു പശ്ചാത്തല സംഗീതം.
ഛായാഗ്രഹണം സമീർ താഹിർ, സംഭാഷണം ഉണ്ണി ആർ, എന്നിവരും ബിഗ് ബിക്ക് കരുത്തേകി. മഹേഷ് നാരായണൻ ചിത്രം പൂർത്തിയാക്കിയ ശേഷം നിതീഷ് സഹദേവിന്റെ ചിത്രത്തിന് മുൻപ് മറ്റൊരു ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചേക്കും. ഇതിനുശേഷം ബിലാലിലേക്ക് പ്രവേശിക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |