ആഗ്ര: താജ്മഹൽ സന്ദർശിക്കാൻ എത്തിയ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ മൂന്നിനാണ് സംഭവം. ഉച്ചയോടെ ഷംഷാൻ ഘട്ട് റോഡിലൂടെ നടന്ന് പോകുമ്പോൾ പിന്നാലെ നടന്ന് ഉപദ്രവിക്കുകയായിരുന്നു. കൈയിൽ കടന്നുപിടിക്കുകയും ചെയ്തു. യുവതി ടൂറിസ്റ്റ് പൊലീസിൽ പരാതി നൽകി. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കരൺ റാത്തോഡ് എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. യുവതി പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് റാത്തോഡിനെ അറസ്റ്റ് ചെയ്തത്. താജ്മഹൽ പരിസരത്ത് സുരക്ഷ വർദ്ധിപ്പിക്കുമെന്ന് ആഗ്ര കമ്മിഷണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |