കോഴഞ്ചേരി : സെന്റ് തോമസ് കോളേജ് മലയാളം ബിരുദാനന്തരബിരുദ വിഭാഗം പൂർവവിദ്യാർത്ഥി സമ്മേളനം പൂർവവിദ്യാർത്ഥി സംഘടന സെക്രട്ടറി റെജി താഴമൺ ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം അദ്ധ്യക്ഷൻ ഡോ.ജെയ്‌സൺ ജോസ് അദ്ധ്യക്ഷതവഹിച്ചു. കോളേജ് മുൻപ്രിൻസിപ്പൽ ഡോ.റോയ്‌സ് മല്ലശേരി മുഖ്യപ്രഭാഷണം നടത്തി. റവ.രാജു പി.ജോർജ്, കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്‌സ്, ഡോ.ജോൺസൺ മലാഖി, ഡോ.സാറാമ്മ വർഗീസ്, ഡോ.സ്‌നേഹ ജോർജ് പച്ചയിൽ, ഡോ.ലിബൂസ് ജേക്കബ് എബ്രഹാം, ശ്രീജ കെ.ദേവദാസ്, ബി.നവീൻ തുടങ്ങിയവർ സംസാരിച്ചു. പൂർവാദ്ധ്യാപകരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |