#ഡ്രൈ ഡേയ്ക്കും കള്ളുഷാപ്പ്
ദൂരപരിധിക്കും ഇളവില്ല
തിരുവനന്തപുരം:ഒന്നാം തീയതിയിലെ ഡ്രൈഡേയ്ക്കും കള്ള്ഷാപ്പുകളുടെ ദൂരപരിധിക്കും ഇളവ് നൽകണമെന്ന ആവശ്യം ഉൾപ്പെടുത്താതെ 2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം ഇന്നലെ അംഗീകരിച്ചു. അതേസമയം ത്രീ സ്റ്റാർ
മുതൽ മുകളിലുള്ള ഹോട്ടലുകളിൽ ഡ്രൈഡേയ്ക്കും മദ്യം നൽകാം.
വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ് നൽകിയിരിക്കുന്നത്. മദ്യം നൽകുന്നതിന് ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക അനുമതി വാങ്ങണം. ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിർദേശം. അതിന് അര ലക്ഷം രൂപയുടെ പ്രത്യേക ഫീസ് അടച്ചാണ് പെർമിറ്റ് എടുക്കേണ്ടത്. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിൽ മദ്യം നൽകാൻ നൽകിയ പ്രത്യേക ഇളവ് ചെറുകിട യാനങ്ങൾക്കും ബാധകമാക്കി. ഇതിനായി യാനങ്ങൾക്ക് ബാർ ലൈസൻസ് നൽകും.
കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. ആരാധനാലയങ്ങളിലും, വിദ്യാലയങ്ങളിലും നിന്ന് 400 മീറ്ററാണു ദൂരപരിധി. നിയമത്തിലെ നിയന്ത്രണങ്ങൾ മൂലം ആയിരത്തിലധികം ഷാപ്പുകൾ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകൾ രംഗത്ത് വന്നിരുന്നു. പക്ഷെ സർക്കാർ ഇക്കാര്യം പരിഗണിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |