തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന കണ്ണപ്പ ജൂൺ 27ന് ലോകവ്യാപകമായി റിലീസ് ചെയ്യും. നേരത്തേ ഏപ്രിൽ 25ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. മോഹൻലാൽ, പ്രഭാസ് , അക്ഷയ്‌കുമാർ, കാജൽ അഗർവാൾ എന്നിവർ അതിഥി വേഷത്തിൽ എത്തുന്നു. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പ്രീതി മുകുന്ദൻ, ശരത്‌കുമാർ, മോഹൻബാബു, അർപിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് മറ്റു താരങ്ങൾ. കണ്ണപ്പ എന്ന ശിവഭക്തന്റെ കഥ പറയുന്ന ചിത്രം 1976-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ്‌കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് ക്യാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്‌ഷൻ കൊറിയോഫി , സംഗീതം സ്‌റ്റീഫൻ ദേവസി, തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിൽ റിലീസ് ചെയ്യും. പി.ആർ.ഒ: ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |