കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ സ്ഥലം ഏറ്രെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനത്തിന് മുമ്പ് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. നടപടികൾ പാലിക്കാതെ നിർബന്ധിതമായി സ്ഥലം ഏറ്റെടുക്കാനാണ് നീക്കമെന്നാരോപിച്ച് ഭൂവുടമകൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ സർക്കാരിന്റേയും ഗുരുവായൂർ മുനിസിപ്പാലിറ്റിയുടേയും ദേവസ്വത്തിന്റേയുമടക്കം വിശദീകരണം തേടി. ഹർജി മേയ് 19ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |