കോഴിക്കോട്: മൂല്യാധിഷ്ഠിതമായ തലമുറയെ വാർത്തെടുക്കാനും മാനസിക പിരിമുറുക്കം കുറച്ച് കുട്ടികളെ ലഹരിയിൽ നിന്നകറ്റി സാമൂഹ്യ ബോധം വളർത്താനും സഹായിക്കുന്ന പരിശീലന പരിപാടിയായ ലയൺസ് ക്വസ്റ്റ് കുണ്ടായിതോടു സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. ലയൺസ് ഇന്റർനാഷണൽ സോൺ വൺ, റീജിയൺ 16 സോൺ ചെയർപേഴ്സൺ റീജ ഗുപ്ത നേതൃത്വം നൽകി. രവി ഗുപ്ത മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ ജോൺസ് മുഖ്യപ്രഭാഷണം നടത്തി. കവിത ശാസ്ത്രി, ഓഗസ്റ്റിൻ ഫ്രാൻസിസ് എന്നിവർ ക്ലാസെടുത്തു. ഉണ്ണികൃഷ്ണൻ, നന്ദകുമാർ, സിനോൺ ചക്കിയട്, ഡയറ്റ് പ്രിൻസിപ്പൽ ഡോ.അബ്ദുൽ നാസർ, നന്മ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.കെ. പി സ്‌കന്ദൻ, വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |