കൊച്ചി: അനധികൃത സ്വത്തുസമ്പാദനത്തിൽ മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ തെളിവുകൾ പകൽപോലെ വ്യക്തമാണെന്ന് ഹർജിക്കാരനായ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. ഇത് ബോദ്ധ്യപ്പെട്ടാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതികളേയും അന്വേഷണ സംവിധാനത്തേയും തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാമെന്ന ധാരണയായിരുന്നു എബ്രഹാമിന്. കള്ളനാണയങ്ങളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടം തുടരും. സർക്കാരിൽ സമർപ്പിച്ച സ്വത്തുവിവരത്തിൽ കെ.എം. എബ്രഹാം പലതും മറച്ചുവച്ചു. കോടതിയിൽ പല കള്ളങ്ങളും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |